Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചൂണ്ടക്കാര്‍ക്ക് ചാകരക്കാലം
22/08/2018
വൈക്കം കരിയാര്‍ സ്പില്‍വേയില്‍ ചൂണ്ടയിടുന്ന യുവാക്കള്‍

വൈക്കം: പ്രളയത്തിന്റെ രൂക്ഷതകുറഞ്ഞ് വെള്ളമിറങ്ങിതുടങ്ങിയതോടെ ചൂണ്ടക്കാര്‍ക്ക് കൊയ്ത്തുകാലമായി. കായലും ആറുകളും ഇടത്തോടുകളും നിറഞ്ഞ് കവര്‍ന്നൊഴികിയപ്പോള്‍ മത്സ്യക്കുളങ്ങളില്‍ നിന്നും മത്സ്യം വളര്‍ത്ത് കേന്ദ്രങ്ങളില്‍ നിന്നും നിരവധി വളര്‍ത്തുമത്സ്യങ്ങളാണ് ഒഴുകിപ്പോയത്. പ്രധാന പുഴയോരങ്ങളിലും ചൂണ്ടയിടീലുകാരുടെ തിരക്കാണ്. ചെറുപ്പക്കാരുടെ നീണ്ടനിരയാണ് ചൂണ്ടയുമായുള്ളത്. പിരാന, കാര്‍പ്പുമത്സ്യങ്ങള്‍ തുടങ്ങിയവയാണ് ചൂണ്ടയില്‍ കൊളുത്തുന്നത്. അധികവും ലഭിക്കുന്നത് പിരാന മത്സ്യങ്ങളാണ്.