Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ വീടുകള്‍ വൃത്തിയാക്കാന്‍ സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും
22/08/2018

വൈക്കം: വൈക്കം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും എത്തുന്നവരുടെ വീടുകള്‍ വൃത്തിയാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ നൂറുകണക്കിന് സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും. വാര്‍ഡുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വീടുകള്‍ ശുചീകരിക്കുന്നതിന്റെ മുന്നോടിയായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന കര്‍മ്മസേന രൂപീകരിക്കും. 10 പേര്‍ വീതം അടങ്ങുന്ന സ്‌ക്വാഡുകളാണ് വീടുകള്‍ വൃത്തിയാക്കുനായി എത്തുക. കൗണ്‍സിലര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, സല്‍ബിശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍, മുനിസിപ്പല്‍ സെക്രട്ടറി രമ്യകൃഷ്ണന്‍ കൗണ്‍സിലര്‍മാരായ അഡ്വ. വി.വി സത്യന്‍, എസ്.ഇന്ദിരാദേവി, എ.സി മണിയമ്മ, എം.റ്റി അനില്‍കുമാര്‍, അഡ്വ. അംബരീഷ് ജി വാസു, പി.എന്‍ കിഷോര്‍കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ഗീത കെ നായര്‍, ഡോ. പി.വിനോദ്, ഡോ. നിഷ മോഹന്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സജീവന്‍, ജനമൈത്രി പോലീസ് പി.ആര്‍.ഒ സന്തോഷ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മണിയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് സ്വാഗതവും സൂപ്രണ്ട് ഒ.വി മായ നന്ദിയും പറഞ്ഞു. നഗരസഭാ ജീവനക്കാര്‍ കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തര്‍, യുവജനസംഘടന പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ക്ലബുകള്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ്, ഹെല്‍പ്പേഴ്‌സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍, എന്‍.എസ്.എസ് വാളന്റിയേഴ്‌സ് സാമുദായിക സംഘടനാ പ്രവര്‍ത്തകര്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് ചെയര്‍മാന്‍ പി.ശശിധരന്‍ അഭ്യര്‍ത്ഥിച്ചു.