Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫയര്‍ സൊസൈററി താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.
05/02/2016

സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫയര്‍ സൊസൈററി താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈക്കം ദാമു മാസ്റ്റര്‍ (പ്രസിഡന്റ്), ഷിബു ഉദയനാപുരം, സാബു മത്തായി (വൈസ് പ്രസിഡന്റുമാര്‍), സുഭഗന്‍ കൊട്ടൂരത്തില്‍ (സെക്രട്ടറി), പി.ആര്‍.തങ്കപ്പന്‍ (ട്രഷറര്‍), ടോമി പടപുരയ്ക്കല്‍, പൊന്നപ്പന്‍ കാലാക്കല്‍, പി.സോമന്‍പിള്ള, രവീന്ദ്രന്‍ വൈക്കം, വിജയന്‍ നെടിയാര എന്നിവര്‍ ഉള്‍പ്പെട്ട താലൂക്ക് കമ്മറ്റിയാണ് രൂപീകരിച്ചത്. നവീകരിച്ച വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും, വൈക്കം റോഡില്‍ നിന്നും വൈക്കത്തേക്ക് അനുവദിച്ച ബള്‍ബുലൈന്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കണമെന്നും യോഗം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു. വൈക്കം ദാമു മാസ്റ്റര്‍, ടോമി പടപുരയ്ക്കല്‍, രവീന്ദ്രന്‍ വൈക്കം, സാബു മത്തായി, പി.ആര്‍.തങ്കപ്പന്‍, സുഭഗന്‍ കൊട്ടൂരത്തില്‍ എന്നിവര്‍ സംസാരിച്ചു.