Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
22/08/2018
നഗരസഭയിലെ അഗതി ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളുടെ വിതരണം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സംഘടന സമാഹരിച്ച ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ നടത്തിയ വിതരണ പരിപാടി സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന്‍, ഡോ.രമേഷ്, പൊന്നപ്പന്‍ കാലാക്കല്‍, അഡ്വ. കെ.പി റോയി, അഡ്വ. എ.മനാഫ്, പി.സോമന്‍പിള്ള, രമേശന്‍, ഡി.രഞ്ജിത് കുമാര്‍, അശോകന്‍ വെള്ളവേലില്‍, സുരേഷ്, കലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.