Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
14/08/2018
ചാലപ്പറമ്പ് വോയിസ് യൂറോ കിഡ്‌സ് പ്രീ - സ്‌കൂളില്‍ നടത്തിയ സ്വാതന്ത്ര്യദിന ആഘോഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പാര്‍വ്വതി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചാലപ്പറമ്പ് വോയിസ് യൂറോ കിഡ്‌സ് പ്രീ-സ്‌കൂളിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യവും സന്ദേശങ്ങളും എന്തെന്ന് അറിയില്ലെങ്കിലും ആഘോഷത്തിന് പൊലിമയേകാന്‍ കുഞ്ഞിളം മനസ്സുകളും ഒത്തുകൂടി. മഹാത്മാ ഗാന്ധി, ചാച്ചാ നെഹ്‌റു, ഭാരത് മാതാ, സൈന്യാധിപന്‍, എന്നീ വേഷങ്ങളണിഞ്ഞ് കുട്ടികള്‍ ഘോഷയാത്രയുടെ മുന്‍ നിരയില്‍ അണിനിരന്നു. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ യൂണിഫോം അണിഞ്ഞ് ഒരേ വേഷത്തില്‍ അണിനിരന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പാര്‍വ്വതി വിജയന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. റസിഡന്റ് ഡയറക്ടര്‍ ദീപു കാലാക്കല്‍, ജനറല്‍ മാനേജര്‍ സെബാസ്റ്റ്യന്‍ ബാബു, സെന്റര്‍ ഹെഡ് തുഷാരാ മാടായി, ജിജിത് ഷാജന്‍, ഗ്രീഷ്്മ ഗോപിനാഥ്, പ്രിയങ്ക, ധന്യമോള്‍ റിജി, ഡെല്‍മ, നീതു, അമൃത എന്നിവര്‍ പങ്കെടുത്തു.