Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ഫെയര്‍ ഉദ്ഘാടനം 16ന്
14/08/2018

വൈക്കം: സപ്ലൈകോയും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് താലൂക്കില്‍ ഓണം, ബക്രീദ് എന്നിവയോടനുബന്ധിച്ച് വൈക്കം താലൂക്ക് ഫെയര്‍ നടത്തുന്നു. 16ന് രാവിലെ 9.30ന് വൈക്കം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചു നടത്തുന്ന ഫെയറിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. സപ്ലൈകോ വൈക്കം ഡിപ്പോ മാനേജര്‍ അജേന്ദ്രന്‍ ആശാരി പി സ്വാഗതമാശംസിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ആദ്യവില്‍പ്പനയും, ആദ്യവില്‍പ്പന ഏറ്റുവാങ്ങല്‍ നഗരസഭ പ്രതിപക്ഷ നേതാവ് വി.വി സത്യനും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ്, ബിജു വി കണ്ണേഴത്ത്, ആര്‍.സന്തോഷ്, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, വിനൂപ് വിശ്വം, അബു, പോള്‍സണ്‍ ജോസഫ്, എം.കെ രവീന്ദ്രന്‍, ബി.ശശിധരന്‍, രാംദാസ്, കെ.ജി കോമളം, എന്‍.ജി രാധാമണി തുടങ്ങിയവര്‍ സംസാരിക്കും. 16 മുതല്‍ 24 വരെ എല്ലാദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണിവരെ ഫെയറുകള്‍ പ്രവര്‍ത്തിക്കും.