Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണമാസാചരണത്തിന്റെ സമാപനസദസ്സ് 17ന്
14/08/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതി വൈക്കം മഹാദേവക്ഷേത്രശാഖ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിവന്ന രാമായണമാസാചരണത്തിന്റെ സമാപനസദസ്സ് 17ന് നടക്കും. രാവിലെ 6 മുതല്‍ 7 വരെ ശിവനാമകീര്‍ത്തനം, 7 മുതല്‍ 9 വരെ നാമസങ്കീര്‍ത്തനം, 9 മുതല്‍ 10 വരെ നാരായണീയ പാരായണം, 10 മുതല്‍ സമാപന സദസ്സ്. സമാപനസദസ്സിന്റെ ഭദ്രദീപപ്രകാശനം വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ചിന്മയ മിഷന്‍ ബ്രഹ്മചാരിണി ദര്‍ശിക ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് പ്രശാന്തന്‍ മണിദ്വീപം പ്രഭാഷണം നടത്തും. 6.30 മുതല്‍ സീതായനം നൃത്തശില്പം എന്നിവയാണ് പരിപാടികള്‍.