Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ്മ ധ്യാന പ്രബോധന ധാരയുടെ ഉദ്ഘാടനം 17ന്
14/08/2018

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷത്തിന്റെയും 90-ാമത് മഹാസമാധിയുടെയും ഭാഗമായി ചെമ്മനത്തുകര ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നു മുതല്‍ ഗുരുവിന്റെ മഹാസമാധി ദിനമായ കന്നി 5 വരെയുള്ള 36 ദിവസങ്ങളില്‍ ഓരോ ഭവനത്തിലും ഗുരുദേവ കൃതികളുടെ പാരായണം, പഠനം, മനനം എന്നിവ നടത്തുന്നു. എല്ലാദിവസവും വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ നടത്തുന്ന ഗുരുധര്‍മ്മ ധ്യാന പ്രബോധന ധാരയുടെ ഉദ്ഘാടനം 17ന് വൈകിട്ട് 7ന് പുത്തേപീടികയില്‍ കുഞ്ഞുമണിയുടെ വസതി നടത്തും. ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. ശോഭനാ സുധാകരന്‍ ഗുരുദേവ കൃതി പാരായണ സമാരംഭത്തിന് തുടക്കം കുറിക്കും. രഞ്ജിത്ത് കറുകത്തല, റ്റി.ആര്‍ രമേശന്‍, കെ.എന്‍ മോഹന്‍ദാസ്, വി.വി കനകാംബരന്‍, ജിബിമോന്‍, അനില്‍കുമാര്‍, ഷൈനി ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും.