Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുന്ന് കൈകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ പദ്ധതി-ഉദ്ഘാടനം നടത്തി
14/08/2018
മൃഗസംരക്ഷണ വകുപ്പ് ഗവണ്‍മെന്റ് ബോയ്‌സ്് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്ന കോഴിക്കുഞ്ഞ് വിതരണ പദ്ധതി ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുട്ടികളില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുരുന്ന് കൈകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടനം വൈക്കം ഗവണ്‍മെന്റ് ബോയ്‌സ്് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ച്് കോഴിക്കുഞ്ഞും, മരുന്നും, തീറ്റയുമാണ് നല്‍കിയത്. വികസന കാര്യ ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും നടത്തി. ഡോ.നിര്‍മ്മല പ്രിയദര്‍ശിനി, വി.കെ വിബിന്‍, പി.ടി.എ. പ്രസിഡന്റ് പി.ആര്‍ രാമചന്ദ്രന്‍, കൗണ്‍സിലര്‍ അംബരീഷ് ജി വാസു, പ്രഥമാധ്യാപിക പ്രീത രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.