Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്തി.
11/08/2018
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു.

വൈക്കം: ക്ഷേത്ര സങ്കേതങ്ങളില്‍ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്തി. കുളിച്ച് ഈറനായി എത്തിയ നൂറു കണക്കിന് ഭക്തര്‍ ബലി അര്‍പ്പിച്ചു. ചെമ്മനത്തുകര, ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രകുളക്കടവിലായിരുന്നു ബലി തര്‍പ്പണ ചടങ്ങുകള്‍. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ശ്രീധരന്‍ മൂത്തത്, എന്നിവര്‍ കാര്‍മ്മികരായി. പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ് റ്റി. നായര്‍, ശ്രീകാന്ത്, രാധാകൃഷ്ണന്‍ നായര്‍, ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

്‌ചെമ്പ് ചുള്ളിമംഗലത്തില്ലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാവിലെ നടന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം രക്ഷാധികാരി സി.കെ. ചന്ദ്രഗുപ്തന്‍ ഇളയത്, സി.എസ്. ഉണ്ണികൃഷ്ണന്‍, ത്രദീപ്്, അനന്തകൃഷ്ണന്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരായി.

പടിഞ്ഞാറെക്കര 127 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നൂറ് കണക്കിന് ഭക്തര്‍ പിതൃബലി തര്‍പ്പണം നടത്തി. ക്ഷേത്രത്തിന്റെ തെക്കുവശത്തായിരുന്നു ബലി തര്‍പ്പണത്തിന് വേദിയൊരുക്കിയത്. മേല്‍ശാന്തി സിബിന്‍ മുഖ്യ കാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് ദിവാകരന്‍, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചങ്ങാടി, കുലശേഖരമംഗലം ആഞ്ജനേയ മഠം ശ്രീരാമ - ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ രാവിലെ ആറിന് കര്‍ക്കിടക പൂജ നടത്തി. മേല്‍ശാന്തി സജേഷ് കാര്‍മ്മികനായി.

പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃബലി, പിതൃനമസ്‌കാരം എന്നിവ നടത്തി. മേല്‍ശാന്തി എം.കെ. പ്രദീപ് കാര്‍മ്മികനായി.

ബ്രഹ്മമംഗലം ഉരിയരി മഹാദേവ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ കര്‍ക്കിടകവാവ് ബലി തര്‍പ്പണം നടത്തി. മേല്‍ശാന്തി ബിനീഷ് വൈക്കം മുഖ്യ കാര്‍മ്മികനായി.

ചെത്തിയില്‍കാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് മഹോല്‍സവം ആചരിച്ചു. പുലര്‍ച്ചെ 5ന് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. പ്രസിഡന്റ് വി.കെ. പൊന്നപ്പന്‍, സെക്രട്ടറി സന്തോഷ് സതീശന്‍, കണ്‍വീനര്‍ രാജന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്ത് വിളക്കുമാടക്കടവില്‍ നടത്തിയ കര്‍ക്കിടക വാവ് പിതൃബലി തര്‍പ്പണത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.