Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര
11/08/2018
ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായ രുഗ്മിണീ സ്വയംവര ഘോഷയാത്ര ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു.

വൈക്കം: ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. ഇടയാഴം പൂങ്കാവ് ദേവീ ക്ഷേത്രത്തില്‍ മേല്‍ശാന്തി ശ്രീനിവാസന്‍ പോറ്റിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടത്തിയതിനു ശേഷമാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് സ്വയംവര ഘോഷയാത്ര പുറപ്പെട്ടത്. വാദ്യമേളങ്ങളും പട്ടുക്കുടകളും ഭക്തി പകര്‍ന്നു. യജ്ഞാചാര്യന്‍ തൃപ്പൂണിത്തുറ രാമസ്വാമി, എസ്. കൃഷ്ണയ്യര്‍ കൈതാരം, രാജേഷ് നമ്പൂതിരി എന്നിവര്‍ സ്വയംവര ചടങ്ങുകള്‍ക്ക് കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് വെങ്കിടാചലം അയ്യര്‍, സെക്രട്ടറി വി.റ്റി. അശോകന്‍, കെ.സോമന്‍, ബിജീഷ് കുമാര്‍, കെ.വേലായുധന്‍ നായര്‍, അഡ്വ. പി.ഐ. ജയകുമാര്‍, ജിനി നടുമുറി, ജയേഷ് കളത്തറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.