Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് യൂണിയന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
05/02/2016

വൈക്കം താലൂക്കിലെ ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് യൂണിയന്‍ പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സി.ഐ.ററി.യു ഏരിയ പ്രസിഡന്റ് കെ.പി.സതീശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കെ.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ലോട്ടറി മേഖലയിലെ അനധികൃത കച്ചവടക്കാരെ ഒഴിവാക്കുക, അംഗീകൃത തൊഴിലാളി സംഘടനയില്‍ അംഗമല്ലാത്ത വില്പനക്കാര്‍ക്ക് വ്യാപാരികള്‍ ടിക്കററ് നല്‍കാതിരിക്കുക, സര്‍വ്വീസ് ടാക്‌സിന്റെ പേരില്‍ വ്യാപാരികള്‍ വാങ്ങിയ അധിക തുക തിരികെ നല്കുക, ലോട്ടറി വ്യാപാരികള്‍ ടിക്കറ്റിന് അധികവില ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. പി.ഹരിദാസ്, പി.വി.പുഷ്‌കരന്‍, കെ.കെ.രമേശന്‍, വി.ടി.പ്രതാപന്‍, സുരേഷ്‌കുമാര്‍, സി.ജെ.ഓംപിള്ള, കെ.ജെ.ജീസസ്, എ.ബി.കുട്ടി എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.