Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം
11/08/2018
കോണ്‍ഗ്രസ് നേതാവായിരുന്ന അരക്കത്തില്‍ എ.വി. വര്‍ഗീസിന്റെ ചരമവാര്‍ഷിക അനുസ്മരണം കെ.പി.സി.സി. മെമ്പര്‍ എന്‍.എം. താഹ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് - ട്രേഡ് യൂണിയന്‍ നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന അരക്കത്തില്‍ എ.വി. വര്‍ഗീസിന്റെ ചരമവാര്‍ഷിക അനുസ്മരണം ഫൊറോന പള്ളി പാരീഷ് ഹാളില്‍ കെ.പി.സി.സി. മെമ്പര്‍ എന്‍.എം. താഹ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം. പ്രസിഡന്റ് മോഹന്‍ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി. സെക്രട്ടറി പി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. സണ്ണി കലൂര്‍, സെബാസ്റ്റ്യന്‍ ആന്റണി, പി.പി സിബിച്ചന്‍, പോള്‍സണ്‍ ജോസഫ്, മോഹന്‍ ഡി ബാബു, ബി.അനില്‍കുമാര്‍, അബ്ദുള്‍ സലാം റാവൂത്തര്‍, ടി.ടി. സുദര്‍ശനന്‍, അഡ്വ. എസ്.സാനു, സുമ കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.