Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളോത്സവം 18 മുതല്‍ 24 വരെ
11/08/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 18 മുതല്‍ 24 വരെ നടക്കും. കായിക മത്സരങ്ങള്‍ 18, 19, 20 തീയതികളിലും കലാമത്സരങ്ങള്‍ 22, 23, 24 തീയതികളിലുമായാണ് നടത്തുന്നത്. 21ന് വൈകുന്നേരം 3 മണിക്ക് വടയാര്‍ ഇളംകാവ് ക്ഷേത്ര ഗ്രൗണ്ടില്‍ നിന്നും സാംസ്‌കാരിക വിളംബരഘോഷയാത്ര ആരംഭിക്കും. 15നും 40നും മദ്ധ്യേപ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവര്‍ക്ക് കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാം. വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസ് ഗ്രൗണ്ട്, നക്കംതുരുത്ത് നാഷണല്‍ ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ട്, മറവന്‍തുരുത്ത് ഗ്രൗണ്ട്, ഉദയനാപുരം ആറാട്ടുകുളം, നാനാടം ഇന്‍ഡോര്‍ സ്റ്റേഡിയം, സെന്റ് മേരീസ് പാരീഷ് ഹാള്‍ എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലാകായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് എവര്‍റോളിംഗ് ട്രോഫി നല്‍കുന്നതാണ്. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, വാര്‍ഡ് മെമ്പര്‍മാര്‍, യൂത്ത് സെന്റര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ മുഖാന്തിര ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281588632 എന്ന നമ്പരില്‍ ബന്ധപ്പെടുക. അപേക്ഷകള്‍ ആഗസ്റ്റ് 15നകം പഞ്ചായത്തോഫീസില്‍ എത്തിക്കണം.