Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വിതരണം
11/08/2018
എന്‍.സി.പി കോട്ടയം ജില്ലാകമ്മറ്റിയുടെയും എന്‍.എം.സിയുടെയും നേതൃത്വത്തില്‍ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: എന്‍.സി.പി കോട്ടയം ജില്ലാകമ്മറ്റിയുടെയും എന്‍.എം.സിയുടെയും നേതൃത്വത്തില്‍ തലയോലപ്പറമ്പ് കോരിക്കല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വിതരണം നടത്തി. ജില്ല പ്രസിഡന്റ് ടി.വി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ വിതരണോദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ പി.കെ രവി, സി.എ മാഹിന്‍, എം.കെ രവീന്ദ്രന്‍, ബീനാജോബി, റാണി സാംജി, ബെന്നി മൈലാടൂര്‍, റെനി ചാണ്ടി, ജോസ്, കെ.കെ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.