Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ്
11/08/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ എച്ച്.ആര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ എച്ച്.ആര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തി. താലൂക്കിലെ കരയോഗങ്ങളിലെ യുവതീയുവാക്കള്‍ക്കായി എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ വെച്ചു നടത്തിയ കൗണ്‍സിലിംഗ് കോഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഗോപാലകൃഷ്ണന്‍, പി.പ്രസാദ്, എന്‍.ജി ബാലചന്ദ്രന്‍, ഡോ. ഇ.എന്‍ ശിവദാസ്, പി.എന്‍ രാധാകൃഷ്ണന്‍, പ്രതാപചന്ദ്രന്‍, ഡോ. അരുണ്‍ പ്രതാപ് എന്നിവര്‍ ക്ലാസ്സെടുത്തു