Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
10/08/2018
ഒരു വര്‍ഷത്തെ കൂലി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഉദയനാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ 877 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കൂലി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഓണത്തിന് മുന്‍പ് മുഴുവന്‍ കൂലിയും വിതരണം ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് സാബു പി മണലൊടി, മുന്‍ എം.എല്‍.എ. കെ.അജിത്ത്, പി.പി ദിവാകരന്‍, ജെസീന, ശശികലാ വിജയന്‍, ഗീതാ ഷാജി, സുലോചന പ്രഭാകരന്‍, മിനി രതീഷന്‍, മോളി അജി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.