Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്പുറത്തമ്മയുടെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാള്‍
10/08/2018

വൈക്കം: പള്ളിപ്പുറത്തമ്മയുടെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാളിന് 11ന് കൊടിയേറും. കപ്ലോന്‍ വികാരി റവ.ഫാ.ജോസ് ഒഴലക്കാട്ടിന്റെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റു നടക്കുന്നത്. നാളെ രാവിലെ 6.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ശേഷം സ്ഥാനക്കാരുടെ തിരഞ്ഞെടുപ്പ് നടക്കും. വൈകുന്നേരം 4.30ന് റവ.ഫാ.ജെറിന്‍ പാലത്തിങ്കലിന്റെ കാര്‍മ്മികത്വത്തില്‍ ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവ നടക്കും. 13ന് സ്ഥാനക്കാരുടെ വാഴ്ച, റവ.ഡോ.സാമുവേല്‍ മാര്‍ ഐറിനിയൂസിന്റെ കാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബാന, പ്രസംഗം എന്നിവയും 14ന് വേസ്പരദിനവും നടത്തും. തിരുനാള്‍ ദിനമായ 15ന് രാവിലെ 5ന് ദിവ്യബലി, 6ന് പാട്ടുകുര്‍ബാന, 11ന് ആഘോഷമായ തിരുനാള്‍ സമൂഹബലി, 11.30ന് ചരിത്രപ്രസിദ്ധമായ മാട്ടേല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ റവ.ഫാ.ജോയി കണ്ണമ്പുഴയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, 2.30ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 9.30ന് റവ.ഫാ.സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ കൃതജ്ഞത സമൂഹബലിയും തുടര്‍ന്ന് സമാപന ആശീര്‍വാദം, തിരുസ്വരൂപം കയറ്റല്‍ എന്നിവയും നടക്കും.