Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡിക്കല്‍ ക്യാമ്പ് നടത്തും
10/08/2018

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി അലോപ്പതി, ഹോമിയോ സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. 14ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ തൃപ്പക്കുടം എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലും, 18ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ തോട്ടകം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍ ഓഡിറ്റോറിയത്തിലും, 20ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ കൊതവറ സെന്റ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂളിലും, 21ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളിലുമാണ് ക്യാമ്പ് നടത്തുന്നത്. പൊതുജനങ്ങള്‍ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.