Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാടശേഖരത്തില്‍ വെള്ളം കയറിയപ്പോള്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ വെള്ളക്കെട്ട് ദുരിതത്തില്‍.
05/02/2016

പാടശേഖരത്തില്‍ വെള്ളം കയറിയപ്പോള്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ വെള്ളക്കെട്ട് ദുരിതത്തില്‍. 230 ഏക്കര്‍ വിസ്തൃതിയുള്ള അച്ചിനകം, വലിയവെളിച്ചം പാടശേഖരങ്ങളുടെ ഉള്ളിലും പാടശേഖരത്തിനു പുറത്തുമായി താമസിക്കുന്ന കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലായിരിക്കുന്നത്. വെച്ചൂര്‍ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കൈപ്പുഴമുട്ട്, അച്ചിനകം, വലിയവെളിച്ചം ഭാഗങ്ങളിലെ വീടുകള്‍ പാടശേഖരത്തിന്റെ ഓരം നികത്തി ഉണ്ടാക്കിയവയാണ്. സാധാരണ പാടശേഖരങ്ങളില്‍ വെള്ളം കയറുമ്പോള്‍ വരമ്പിന് താഴെ നില്‍ക്കുന്നവിധമാണ് വെള്ളം കയററുന്നത്. കഴിഞ്ഞ ദിവസം മടമുറിച്ച് കൈപ്പുഴയാററില്‍ നിന്നും വെള്ളം കയററിയപ്പോള്‍ മുന്‍ധാരണ തെററിയതാണ് വെള്ളക്കെട്ടിനിടയാക്കിയത്. ഈ ഭാഗത്തെ വീടുകളുടെ ചുററും വെള്ളം നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും പാടശേഖരത്തിലേക്ക് വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നതിനാല്‍ ഈ മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളമാണ് വീടുകളിലേക്ക് ഒഴുകി പരക്കുന്നത്. നാല് വര്‍ഷം മുന്‍പ് ഈ രീതിയില്‍ ഉയര്‍ന്ന വെള്ളക്കെട്ടില്‍ അകപ്പെട്ടു നാലുവയസുകാരന്‍ മുങ്ങിമരിച്ചിരുന്നു. വെള്ളത്തിലമര്‍ന്ന വീടുകളിലേക്ക് പോകുന്നതിന് പലര്‍ക്കും കുററമററ വഴികളില്ലാത്തതിനാല്‍ കൃഷി അവസാനിക്കുന്നതുവരെയുള്ള ആറ് മാസക്കാലം പ്രദേശവാസികള്‍ക്ക് നീന്തിയേ വീടുകളിലെത്താന്‍ കഴിയൂ. വീടുകളിലേക്കു വഴി തീര്‍ക്കുന്നതിനും വെള്ളക്കെട്ടില്‍ നിന്നും പരിഹാരം കാണുന്നതിനും മാലിന്യനിക്ഷേപത്തിനുമെതിരെ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.