Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരി ദിനം ആചരിച്ചു.
10/08/2018
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദിനാചരണം വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. രാവിലെ വ്യാപാരഭവനില്‍ പ്രസിഡന്റ് പി.ശിവദാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാര കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണം പ്രസിഡന്റ് പി.ശിവദാസ് നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി എം.ജി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ദിനാചരണത്തില്‍ പ്രഥമാധ്യാപിക ആര്‍.ജയശ്രീ, സൂസമ്മ എബ്രഹാം, സതീഷ് കുമാര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ എം.ആര്‍ റെജി, പി.കെ ജോണ്‍, ജയ്‌ജോണ്‍ പേരയില്‍, പി.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.