Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാതഭക്ഷണ പരിപാടി -ഉദ്ഘാടനം നടത്തി
09/08/2018
ഉദയനാപുരം ഗ്രാമപഞ്ചായത്തുതല പ്രഭാതഭക്ഷണ പരിപാടി അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ എല്ലാ ദിവസവും സ്‌കൂളില്‍ നിന്നും പ്രഭാതഭക്ഷണം ലഭിക്കും. ഉദയനാപുരം ഗ്രാമപഞ്ചായത്തുതല പ്രഭാതഭക്ഷണ പരിപാടി അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ അനിജി പ്രസാദ്, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, വാര്‍ഡ് മെമ്പര്‍ പ്രവീണ സിബി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍ സ്വാഗതവും പി.റ്റി.എ പ്രസിഡന്റ് എ.എസ് സമ്പത്ത് നന്ദിയും പറഞ്ഞു. സ്‌കൂളിലെ പ്രീ-പ്രൈമറി മുതല്‍ 7 വരെ ക്ലാസുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രാവിലെ ഇഡലി, ദോശ, ഉപ്പുമാവ്, പുട്ട് മുതലായവയും സാമ്പാര്‍, പഴം, ചട്‌നി, കടലക്കറി മുതലായവയും വിതരണം ചെയ്യും. സ്‌കൂളിലെ മാതൃസംഗമത്തിലെ അംഗങ്ങളാണ് ഭക്ഷണം പാകം ചെയ്തു കുട്ടികള്‍ക്കു നല്‍കുന്നത്.