Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘടന രൂപീകരിച്ചു
09/08/2018

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനായി 'തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍-കേരള' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു ഭാരവാഹികളായി ലീല എന്‍ നായര്‍ (പ്രസിഡന്റ്), അഡ്വ. പി.ആര്‍ അരവിന്ദാക്ഷമേനോന്‍ (സെക്രട്ടറി), എന്‍.കെ പൊന്നപ്പന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പൊതുജനസേവനം നടത്തുക, ഗവണ്‍മെന്റ് തലത്തില്‍ ഈ യൂണിവേഴ്‌സിറ്റിയൂടെ ബിരുദധാരികള്‍ക്ക് അനുചിതസ്ഥാനങ്ങള്‍ നല്‍കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്.