കേന്ദ്രസംഘം വൈക്കത്തെത്തും
09/08/2018
വൈക്കം: വൈക്കത്തെ കൃഷിനാശം നേരില്‍കണ്ട് തിട്ടപ്പെടുത്താന്‍ കേന്ദ്രസംഘം നാളെയെത്തുമെന്ന്് (10ന്) സി.കെ.ആശ എം.എല്‍.എ. അറിയിച്ചു. ഉച്ചകഴിഞ്ഞ് 3ന് എഴുമാന്തുരുത്തില്‍ എത്തിച്ചേരുന്ന സംഘം കാലവര്‍ഷകെടുതിയില്‍ കൃഷി നശിച്ച വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.