Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരച്ചീനി വിളവെടുപ്പ് നടത്തി
09/08/2018

വൈക്കം: പഠനമികവിനൊപ്പം കാര്‍ഷികമേഖലയിലും തിളക്കമേറിയ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ മടിയത്തറ സ്‌കൂളില്‍ നടന്ന മരച്ചീനി വിളവെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി മാറി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് അവധിക്കാല കൃഷിയായ മരച്ചീനി വിളവെടുത്തത്. 750 ചുവട് കപ്പത്തണ്ടുകളാണ് കൃഷി ചെയ്തിരുന്നത്. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.രഘുവരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജി.ശ്രീകുമാരന്‍ നായര്‍, ബിജു കണ്ണേഴത്ത്, എസ്.ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ സൗദാമിനി, ബിജിനി പ്രകാശന്‍, എം.ടി അനില്‍കുമാര്‍, കൃഷി ഓഫീസര്‍മാരായ എന്‍.അനില്‍കുമാര്‍, മെയ്‌സണ്‍മ മുരളി, ഹെഡ്മിസ്ട്രസ്സ് അനില ചാക്കോ, പ്രിന്‍സിപ്പാള്‍ കെ.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.