Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യം തള്ളുന്നതായി പരാതി.
08/08/2018
വെട്ടിക്കാട്ട്മുക്ക് പാലത്തിന്റെ കൈവരിയില്‍ തങ്ങി നില്‍ക്കുന്ന മാലിന്യം.

വൈക്കം: വാഹനങ്ങളില്‍ എത്തി വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നിന്നും പുഴയിലേക്കും ഇരുകരകളിലും മാലിന്യം തള്ളുന്നതായി പരാതി. രാത്രി കാലങ്ങളിലും പുലര്‍ച്ചെയുമാണ് പുഴയില്‍ മാലിന്യം തള്ളുന്നത്. ഹോട്ടലില്‍ നിന്നുള്ള മാലിന്യവും അറവു മാടുകളുടെ വേസ്റ്റും കൂടുതലായി പുഴയില്‍ ഒഴുക്കുന്നുണ്ട്. പാലത്തില്‍ നെറ്റ് സ്ഥാപിച്ചോ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചോ ഇതിനു ബന്ധപ്പെട്ടവര്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.