Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെട്ടിമംഗലം വരമ്പിനകം ബ്ലോക്കിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ അധികാരികള്‍ തയ്യാറാകണം
05/02/2016

ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ ചെട്ടിമംഗലം വരമ്പിനകം ബ്ലോക്കിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മുപ്പത് ഏക്കറോളം വരുന്ന പാടശേഖരം വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. മുന്‍പ് ഇവിടെ കൃഷിചെയ്ത് വളരെ ലാഭകരമായി നെല്ല് ഉല്‍പാദിപ്പിച്ചിരുന്നതാണ്. അധികാരികള്‍ മുന്‍കയ്യെടുത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി വരമ്പിനകം പാടശേഖരത്തില്‍ കൃഷി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി കെ.കെ സാബു അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി ഉദയകുമാര്‍, കെ.സജീവ്, കെ.ബി ശ്രീജേഷ്, കെ.രാജപ്പന്‍, എം.ഡി അഭിലാഷ്, കെ.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.