Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ സ്‌കൂളുകളുടെ നവീകരണത്തിനും പുതിയ കെട്ടിട നിര്‍മാണത്തിനുമായി രണ്ടര കോടി രൂപ അനുവദിച്ചതായി സി.കെ.ആശഎം.എല്‍.എ
08/08/2018

വൈക്കം: മണ്ഡലത്തിലെ വിവിധ സ്‌കൂളുകളുടെ നവീകരണത്തിനും പുതിയ കെട്ടിട നിര്‍മാണത്തിനുമായി രണ്ടര കോടി രൂപ അനുവദിച്ചതായി സി.കെ.ആശഎം.എല്‍.എ അറിയിച്ചു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കെട്ടിടനിര്‍മാണവും നവീകരണപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന എം.എല്‍.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ രണ്ടു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നേരേകടവ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന് 1.19 കോടിയും വെച്ചൂര്‍ ദേവീവിലാസം ഹയര്‍സെക്കന്ററി സ്‌കൂളിന് 1.18 കോടി രൂപയുമാണ് അനുവദിച്ചത്. നേരേകടവ് സ്‌കൂളിന്റെ നിര്‍മാണജോലികള്‍ പി.ഡബ്ല്യു.ഡിയും വെച്ചൂര്‍ ദേവിവിലാസം സ്‌കൂളിന്റെ നിര്‍മ്മാണജോലികള്‍ എല്‍.എസ്.ജി.ഡിയുമാണ് നിര്‍വഹിക്കുക.