Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രസതന്ത്ര വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം
08/08/2018
തലയോലപ്പറമ്പ് ഡി.ബി കോളേജ് രസതന്ത്ര വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വഹിക്കുന്നു.


തലയോലപ്പറമ്പ്: ഡി.ബി കോളേജ് രസതന്ത്ര വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. ആര്‍.അനിത അധ്യക്ഷത വഹിച്ചു. മലയാള വിഭാഗത്തില്‍ യു.ജി.സി നെറ്റ് പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. മലയാള വിഭാഗം പുസ്തകമായ സാഹിത്യത്തിന്റെ വഴികളുടെ പ്രകാശനം പി.എസ്.സി അംഗം ഡോ. കെ.പി സജിലാല്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ളയ്ക്ക് നല്‍കി നിര്‍വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. സി.എസ് ദീപ, ഡോ. എസ്.ലാലിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കോളേജ് അധ്യപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.