Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ നടത്തി
08/08/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ നഗരസഭയില്‍ അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തില്‍ നടത്തി. ക്യാന്‍സര്‍ രോഗിയും വയോധികയുമായ വിജയമ്മക്കും, നിലത്തെഴുത്തിനുപോലും പോകാത്ത വികലാംഗയായ ഗീതക്കും ചോദ്യപേപ്പര്‍ നല്‍കിക്കൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മല ഗോപി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രേരക് ഉഷാകുമാരി, സാക്ഷരതാസമതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.