Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെലവില്ലാത്ത പാചകരീതി - പരിശീലനം
08/08/2018

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 'ചെലവില്ലാത്ത പാചകരീതി' പരിശീലനം നടത്തുന്നു. 'അന്നം=ഔഷധം നാം കഴിക്കുന്ന ആഹാരം നമുക്ക് ഔഷധമായി ഭവിക്കും' എന്ന തത്വത്തെ അടിസ്ഥാനമാക്കി കെ.ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ സയിന്റിസ്റ്റ് ഡോ. ഇ.സജീവ് കുമാര്‍ ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നിലമുരിങ്ങ പച്ചടി, കാട്ടുചീര കടലക്കറി, ചൊറികണം സ്റ്റു, പ്ലാക്കാടിയില തോരന്‍, പരിപ്പുകറി, ചെമ്പരത്തിപ്പൂ അവലോസ്, മുക്കുറ്റി പായസം തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം പരിശീലിപ്പിക്കുന്നു. നാളെ ഉച്ചക്ക് രണ്ടിന് ലൈബ്രറിയിലെ വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം. ഫോണ്‍: 04829 258170.