Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനവും ചികിത്സാ സഹായവിതരണവും
08/08/2018

വൈക്കം: പള്ളിപ്രത്തുശ്ശേരി പ്രജാപതി സ്വയംസഹായസംഘത്തിന്റെ 11-ാമത് വാര്‍ഷിക സമ്മേളനവും ചികിത്സാ സഹായവിതരണവും നടത്തി. പട്ടശ്ശേരി മൂശാറയില്‍ ബില്‍ഡിങില്‍ നടന്ന യോഗം ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. എം.ഡി ഷിബു പട്ടശ്ശേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അനുമോദന പ്രസംഗവും, ഡോ. കെ.ആര്‍ വിശ്വംഭരന്‍ മുഖ്യപ്രസംഗവും നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍ സംഗീത, ടി.വി പുരം ഗ്രാമപഞ്ചായത്ത് അംഗം അനിയമ്മ അശോകന്‍, പി.ഉണ്ണി പുത്തന്‍തറ, ജോണ്‍സണ്‍ കടമ്പറ, കെ.എന്‍ അജിമോന്‍, കെ.ആര്‍ അശോകന്‍ കിഴക്കേടം, രാജപ്പന്‍ മൂശാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.