Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും നടത്തി
06/08/2018
പടിഞ്ഞാറേക്കര 127 -ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗത്തിന്റെ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 127-ാം നമ്പര്‍ പടിഞ്ഞേറെക്കര ശാഖായുടെയും ടി.കെ മാധവന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും ഓണോത്സവവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ദിവാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി മന്മഥന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ആദരിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് മണി മോഹന്‍, ഡി.ഷിബു, കെ.ജി രാമചന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.ബാബു, വി.വി കനകാമ്പരന്‍, ജമീല നടരാജന്‍, ടി.എസ് സെന്‍ സരോവരം, ടി.എസ്. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.