Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
06/08/2018
ഇടയാഴം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റ് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ഇടയാഴം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ തൃപ്പൂണിത്തറ രാമസ്വാമി മാഹാത്മ്യ പ്രഭാഷണം നടത്തി. യജ്ഞപൗരാണികരായ കൈതാരം എസ്.കൃഷ്ണഅയ്യര്‍, രാജേഷ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് വെങ്കിടാചലം അയ്യര്‍, വൈസ് പ്രസിഡന്റ് കെ.സോമന്‍, സെക്രട്ടറി. വി.ടി അശോകന്‍, ബിജേഷ് കുമാര്‍, പി.ഐ ജയകുമാര്‍, ജിനി നെടുമുറി, ജയേഷ് കളത്തറയില്‍, നാരായണന്‍ജി സജിനിവാസ് എന്നിവര്‍ നേതൃത്വം നല്‍കി.