Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി കുട്ടിക്കൂട്ടമെത്തി.
06/08/2018

വൈക്കം: കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശവുമായി കുട്ടിക്കൂട്ടമെത്തി. എറണാകുളം ജില്ലയിലെ അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തോട്ടകത്തെ പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി എത്തിച്ചേര്‍ന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ സഹൃദയ വഴിയാണ് കുട്ടികള്‍ എത്തിയത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജിമ്മി കുന്നത്തൂര്‍, അധ്യാപകരായ ഷീബ ജോജോ, ജെസി മാര്‍ട്ടിന്‍, ദീപ്തി ബൈജു, കെ.സി.വൈ.എം ഭാരവാഹികളായ റിജോ ജോയി, നോയല്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മറ്റ് ആവശ്യവസ്തുക്കള്‍ എന്നിവ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ വിതരണം ചെയ്തു. പ്രളയക്കെടുതി നേരിട്ട ഏഴുപതിലേറെ വീടുകള്‍ 36 അംഗ സംഘം സന്ദര്‍ശിച്ചു. തോട്ടകം പള്ളി വികാരി ഫാ. പോള്‍ ചെറുപിള്ളി, സഹൃദയ കോ-ഓര്‍ഡിനേറ്റര്‍ മരിയ ചാക്കോ, ആനിമേറ്റര്‍ വത്സമ്മ ജോണ്‍, സിസ്റ്റര്‍ മെര്‍ലിന്‍ എന്നിവര്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.