Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനം ആഘോഷിക്കും
06/08/2018

വൈക്കം: കൃഷിഭവന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ 16നും 17നുമായി കര്‍ഷകദിനം ആഘോഷിക്കും. പരിപാടിയുടെ ഭാഗമായി കാര്‍ഷിക മത്സരങ്ങള്‍, കര്‍ഷക റാലി, മികച്ച കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കന്നതിന് താല്‍പര്യമുള്ള കര്‍ഷകര്‍ 11ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വൈക്കം കൃഷഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ ഓല മെടയല്‍, ചൂലു കീറല്‍, തേങ്ങാ പൊട്ടിക്കല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.