Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് രണ്ട് ബസ് മാറ്റാനുള്ള തീരുമാനം വ്യാപകമായ പ്രതിഷേധത്തിലേക്ക്
03/08/2018

വൈക്കം: കോട്ടയം-എറണാകുളം-ആലപ്പുഴ എന്നീ ജില്ലകള്‍ വളരെയേറെ യാത്രപ്രാധാന്യമുള്ള സ്ഥലമായിരിക്കേ, യാത്രക്കാരുടെ യാത്രയ്ക്കാവശ്യമായ ബസ്സോ, സര്‍വ്വീസോ നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ളവയില്‍ നിന്ന് രണ്ട് ബസ് മാറ്റാനുള്ള തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരം പോകുന്ന രണ്ട് ലോഫ്‌ളോര്‍ ബസ് വൈക്കം ഡിപ്പോയില്‍ വരാതെ കാഞ്ഞിരമറ്റം വഴി തിരിച്ചുവിട്ടത് കടുത്ത അനീതിയാണ്. വൈക്കം വഴി പോയിക്കൊണ്ടിരുന്ന എട്ട് എറണാകുളം-കോട്ടയം വണ്ടികള്‍ ഇപ്പോള്‍ കാഞ്ഞിരമറ്റം വഴി തിരിച്ചു വിട്ടതുമൂലം ഈ ബസ്സിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലാണ്. പുതിയ എം.ഡിയുടെ തുഗ്ലക്ക് പരിഷ്‌ക്കാരം മൂലം വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ സ്റ്റാന്റില്‍ എത്തുന്ന തൊഴിലാളികള്‍ പാതിരാത്രിവരെ കാത്തുനിന്ന് ജീവനക്കാരുമായി സംഘര്‍ഷമുണ്ടാക്കുന്നത് നിത്യസംഭവമാണ്. ഇതുമൂലം കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് മന:സമാധാനത്തോടെ ജോലി ചെയ്യുവാന്‍ കഴിയുന്നില്ല. ആയതിനാല്‍ വൈക്കത്തെ ജനങ്ങളുടെ ഈ ദു:സ്ഥിതിക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.