Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത്-സൗത്ത് മേഖലാ കമ്മറ്റി
03/08/2018

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത്-സൗത്ത് മേഖലാ കമ്മറ്റി സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കയര്‍, കര്‍ഷക, മത്സ്യ, കക്കാവാരല്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളായ അടിസ്ഥാന ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണിത്. വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന നിരവധി ആളുകള്‍ പഞ്ചായത്തില്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മതിയ സേവനം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണ്. ചെറിയ കാര്യങ്ങള്‍ക്കുപോലും പലവട്ടം ഓഫീസില്‍ കയറി ഇറങ്ങേണ്ട ഗതികേടാനുള്ളത്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുവാന്‍ കഴിയുന്നില്ല. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം പറഞ്ഞ് ലൈഫ് പാര്‍പ്പിട പദ്ധതിപോലും തകിടം മറിക്കുവാനുള്ള ശ്രമം നടക്കുകയാണ്. പഞ്ചായത്തില്‍ തയ്യാറാക്കിയിട്ടുള്ള ഡാറ്റാബാങ്ക് അടിസ്ഥാനമാക്കി കെട്ടിട നിര്‍മ്മാണ അനുമതി നല്‍കണമെന്നും പഞ്ചായത്തില്‍ അനേകവര്‍ഷം പഴക്കമുള്ള കരഭൂമികള്‍ നിലമായി റവന്യൂ രേഖയില്‍ കിടക്കുന്നത് മാറ്റിയെടുക്കുവാന്‍ പഞ്ചായത്ത് അടിയന്തിരനടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡുകള്‍ പലതും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. ഈ നിര്‍മ്മാണപ്രവൃത്തികളിലെ അഴിമതി അന്വേഷിക്കമെന്നും പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അതിശക്തമായ സമരം ആരംഭിക്കുമെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു.