Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
04/02/2016
തലയാഴം ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ വീടുകള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.എസ്.മുരളീധരന്‍ നിര്‍വ്വഹിക്കുന്നു.

സ്വാശ്രയ ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ വീടുകള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.എസ്.മുരളീധരന്‍ നിര്‍വ്വഹിച്ചു. വാര്‍ഡിലെ 356 വീടുകളിലും പദ്ധതിയുടെ ഭാഗമായി തക്കാളി, വഴുതന, പച്ചമുളക്, പയറിനങ്ങള്‍ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ലേബര്‍ ഗ്രൂപ്പുകള്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് സമഗ്ര പച്ചക്കറി കൃഷി നടത്തുവാനും തീരുമാനിച്ചു. ഉദ്ഘാടന ചടങ്ങില്‍ രാധാകൃഷ്ണന്‍ നായര്‍, രാജീവ് കുഞ്ഞുമണി, ബോബി, പി.ഒ.ഔസേഫ്, വി.എന്‍ ഹരിയപ്പന്‍, മുന്‍ മെമ്പര്‍ എന്‍.പി.മിനി, വാര്‍ഡിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.