Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ഫുട്‌ബോള്‍ പരിശീലനക്കളരി ഉടന്‍ ആരംഭിക്കുമെന്ന് സി.കെ.ആശ.എം.എല്‍.എ
03/08/2018

വൈക്കം: കായികപ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്‌വിരിച്ച് വൈക്കത്ത് ഫുട്‌ബോള്‍ പരിശീലനക്കളരി ഉടന്‍ ആരംഭിക്കുമെന്ന് സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന കിക്കോഫ് പദ്ധതിയിലൂടെ കേരളത്തിലെ വിവിധ ജില്ലകളിലായി ആകെ 15 സ്‌കൂളുകളിലാണ് ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുക. അതിലൊന്നാണ് വൈക്കം ഗവണ്‍മെന്റ്‌ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കുന്നത്. കോഴിക്കോട് സ്‌പോര്‍ട്‌സ് എഡ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് പരിശീലനക്കളരി. വൈക്കത്ത് ആരംഭിക്കുന്ന പരിശീലനക്കളരിയില്‍ താത്പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനത്തിന് സൗകര്യമൊരുക്കും. പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുന്ന തരത്തിലാണ് കിക്കോഫ് പ്രവര്‍ത്തിക്കുക. വൈക്കത്തെ കായികമേഖലയുടെ പുരോഗതിക്കുവേണ്ടി ഇന്‍ഡോര്‍ സ്റ്റേഡിയമടക്കമുള്ള നിരവധി പദ്ധതികള്‍ കായികവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഫുട്‌ബോള്‍ പരിശീലനം അതിലുള്‍പ്പെട്ട ഒന്നായിരുന്നു. ഇതു പരിഗണിച്ചാണ് കോട്ടയം ജില്ലയില്‍ വൈക്കത്തിന് ഈ പദ്ധതി അനുവദിച്ചത്. എം.എല്‍.എ അദ്ധ്യക്ഷയായുള്ള സമിതിയ്ക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം. രണ്ടു മാസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി.കെ ആശ എം.എല്‍.എ അറിയിച്ചു.