Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം
03/08/2018

വൈക്കം: ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 5 മുതല്‍ 12 വരെ നടത്തും. യജ്ഞത്തിന്റെ ദീപപ്രകാശനം 5ന് വൈകിട്ട് 5ന് ക്ഷേത്രം തന്ത്രി മനയ് ത്താറ്റില്ലത്ത് നാരായണന്‍ നമ്പൂതിരി നടത്തും.യജ്ഞാചാര്യന്‍ തൃപ്പൂണിത്തുറ രാമസ്വാമി, എസ്.കൃഷ്ണയ്യര്‍ കൈതാരം, രാജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം. എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 6.30 വരെയും വൈകിട്ട് 6.30 മുതല്‍ 7 വരെയുമാണ് പാരായണം. 10ന് വൈകിട്ട് 5.30ന് രുഗ്മിണീസ്വയംവര ഘോഷയാത്ര,11ന് രാവിലെ 11.30ന് കുചേല വൃത്തം, 12.30ന് അന്നദാനം, 12ന് രാവിലെ 11.30ന് അവഭൃത സ്‌നാനം, 1ന് മഹാപ്രസാദ ഊട്ടും നടത്തും.