Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ സഭ വൈക്കം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
03/08/2018
കിസാന്‍ സ വൈക്കം നിയോജക മണ്ഡലം സമ്മേളനവും മെമ്പര്‍ഷിപ്പ് വിതരണവും ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോട്ടയം ജില്ലയെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടും വൈക്കം താലൂക്കില്‍ വിവിധ പഞ്ചായത്തുകളില്‍ ഉണ്ടായിട്ടുള്ള കൃഷി നാശം തിട്ടപ്പെടുത്തി ആനുകൂല്യം പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ കിസാന്‍ സഭ വൈക്കം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നൂറു കണക്കിന് ഏക്കര്‍ നെല്‍കൃഷി നശിച്ചു, ഏത്തവാഴ, പച്ചക്കറി, ജാതി തുടങ്ങിയ ഇനങ്ങള്‍ക്കും നാശം ഉണ്ടായി. സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഔദ്യോഗിക തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കര്‍ഷകരെ സഹായിക്കാന്‍ നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നെല്‍വിത്തും വാഴ വിത്തുകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണം. സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലത്തിലെ മെമ്പര്‍ഷിപ്പ് വിതരണവും അദ്ദേഹം നടത്തി. സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ.രമേശന്‍, അനില്‍ ചള്ളാങ്കല്‍, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, പി.സോമന്‍ പിള്ള, പവിത്രന്‍, രഘു നന്ദനന്‍, അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.