Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാര വിതരണം നടത്തി
03/08/2018
പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വൈക്കം അര്‍ബന്‍ ബാങ്കിലെ അംഗങ്ങളുടെ മക്കള്‍ക്ക് ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു.

വൈക്കം: ഉയര്‍ന്ന സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പഠിച്ചുവളരാന്‍ വിദ്യാര്‍ത്ഥികള്‍ അറിവ് മൂലധനമാക്കണമെന്ന് വൈക്കം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ പറഞ്ഞു. ബാങ്ക് അംഗങ്ങളുടെ കുട്ടികളില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ബാങ്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വേലായുധന്‍ നായര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, എം.ഗോപാലകൃഷ്ണന്‍, ടി.ടി സുദര്‍ശനന്‍, ബി.അനില്‍ കുമാര്‍, അഡ്വ. എ.സനീഷ് കുമാര്‍, പി.സി ശശി കുമാര്‍, ശ്രീലേഖാ സത്യന്‍, സിന്ധു കൃഷ്ണകുമാര്‍, ഷേര്‍ളി ജയപ്രകാശ്, ഷീല ദാസപ്പന്‍, വി.എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.