Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇത്തിപ്പുഴ പാലം പുനര്‍മിക്കണമെന്ന്
02/08/2018

വൈക്കം: മറവന്‍തുരുത്ത്ഉദയനാപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈക്കം - എറണാകുളം റൂട്ടിലെ ഇത്തിപ്പുഴ പാലം പുനര്‍നിര്‍മിക്കണമെന്ന് എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.എ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. 1956ല്‍ പണികഴിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന എ.ജെ ജോണ്‍ ഉദ്ഘാടനം ചെയ്ത പാലം, കാലപ്പഴക്കത്താലും വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്കിനാലും ബലഹീനമായിരിക്കുകയാണ്. പാലം നിര്‍മിച്ച കാലത്തുണ്ടായിരുന്ന ഗതാഗതത്തിരക്ക് നൂറിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് മൂന്നു തവണ തകര്‍ന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടത്. നടപ്പാതയില്ലാത്തതിനാല്‍ പാലത്തിലൂടെയുള്ള കാല്‍നട യാത്ര ഏറെ ദുഷ്‌കരമാണ്. പാലത്തിന്റെ ബലഹീനത നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുമ്പോഴും അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ബന്ധപ്പെട്ട അധികാരികളും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നും നടപ്പാത കൂടി ഉള്‍പ്പെടുത്തി എത്രയും വേഗം പാലം പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ.എ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.