Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
02/08/2018

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സി.കേശവന്റെ 49-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. രമണന്‍ കടമ്പറയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖയോഗം വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.എസ് ശ്രീനിവാസന്‍ ആനന്ദന്‍, കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, വൈസ് ചെയര്‍മാന്‍ ദീപക്.പി, ജോയിന്റ് കണ്‍വീനര്‍ ബീനിഷാ മധു, ട്രഷറര്‍ പി.ആര്‍ രാജീവ്, ശാലിനി മഞ്ചേഷ്, അജയകുമാര്‍ പി.കെ, ശാന്തിനി അജയകുമാര്‍, കെ.കെ പീതാംബരന്‍, കെ.കെ പുരുഷോത്തമന്‍, രഞ്ജിത്ത് കറുകത്തല, അഭിലാഷ് കെ.വി, ശോഭന സുധാകരന്‍, കനകമ്മ ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.