Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിയ്ക്കാംകുന്ന് കെ.എച്ച്.എം.എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും
04/02/2016

വരിയ്ക്കാംകുന്ന് കെ.എച്ച്.എം.എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ വൈകുന്നേരം 4.30ന് നടത്തുന്നു. പൊതു സമ്മേളനം, എന്‍ഡോവ്‌മെന്റ് വിതരണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് കാര്യപരിപാടികള്‍. പരിപാടിയുടെ ഉദ്ഘാടനം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വ്വഹിക്കുന്നു. പി.ററി.എ. പ്രസിഡന്റ് അഭിലാഷ് പാടോത്തുകുഴി അദ്ധ്യക്ഷനായിരിക്കും. സ്റ്റാഫ് സെക്രട്ടറി ബനാസറുദ്ദീന്‍ കെ.ബി. സ്വാഗതം പറയും. ഹെഡ്മാസ്റ്റര്‍ ആദര്‍ശ്.വി.മാര്‍ക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം.സുധര്‍മ്മന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തും. 2015-16 ലെ ഭാരത് സ്‌കൗട്ട് & ഗൈഡ് വിഭാഗത്തില്‍ രാഷ്ട്രപതി അവാര്‍ഡ് നേടിയ അനന്തു പ്രകാശനെ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ കെ.ആര്‍.സുഗുണന്‍ അനുമോദിക്കും. വടകര കോ.ഓപ്പറേററീവ് ബാങ്ക് പ്രസിഡന്റ് ഡി.എം.ദേവരാജന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. മലയാള മനോരമ ചീഫ് എഡിറ്റര്‍ ജയചന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ലൂക്ക് മാത്യു, ആന്‍സമ്മ കുര്യാക്കോസ്, ആര്‍.രാജേഷ്, ജോയി, അജിത ബാബു, അഭിലാഷ് എസ്.ജി തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും. എം.പി.ററി.എ. പ്രസിഡന്റ് രമ പി.എ കൃതജ്ഞത പറയും.