Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നിയോജകമണ്ഡലത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് സി.കെ.ആശ എം.എല്‍.എ
01/08/2018

വൈക്കം: കഴിഞ്ഞമാസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ വൈക്കം നിയോജകമണ്ഡലത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് സി.കെ.ആശ എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വൈക്കത്തെ കാര്‍ഷിക മേഖലയ്ക്ക് ഏകദേശം 25 കോടിയും ക്ഷീരമേഖലയ്ക്ക് 1 കോടി രൂപയും റവന്യൂ വിഭാഗത്തില്‍ ഏകദേശം 18 കോടി രൂപയും മരാമത്ത് വിഭാഗത്തില്‍ 25 കോടി രൂപയുമാണ് പ്രാഥമികമായി നഷ്ടം കണക്കാക്കിയിരിക്കുന്നത്. വൈക്കം നിയോജക മണ്ഡലത്തിലെ 90 ശതമാനം പ്രദേശങ്ങളെയും ഈ പ്രളയക്കെടുതി ബാധിച്ചിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് വൈക്കത്തിനായുള്ള പ്രത്യേക പാക്കേജ് സംബന്ധിച്ച നിവേദനം സി.കെ.ആശ എം.എല്‍.എ നല്കിയത്.