Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ ടൗണ്‍ പ്രവര്‍ത്തകയോഗം നടത്തി
01/08/2018

വൈക്കം: ഓള്‍ കേരള ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യൂ.സി) ടൗണ്‍ പ്രവര്‍ത്തകയോഗം പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു. മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും കമ്മീഷന്‍ നിരക്കും, ലോട്ടറി വില്‍പ്പനക്കാരുടെ ഓണം ബോണസും പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും, വില്‍പ്പനക്കാര്‍ക്ക് ഇ.എസ്.ഐ ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഷാജി മാടയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടൗണ്‍ കമ്മിറ്റി കണ്‍വീനറായി പി.സോമന്‍പിള്ളയെയും, ജോയിന്റ് കണ്‍വീനറായി എന്‍.ശ്രീകുമാരന്‍ തമ്പിയെയും തിരഞ്ഞെടുത്തു.