Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശോധന നടത്തി.
01/08/2018

വൈക്കം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്ന റേഷന്‍ കാര്‍ഡുടമകളെ കണ്ടെത്തുന്നതിന് വൈക്കം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ സംഘം ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകര ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ അനര്‍ഹമായി കണ്ടെത്തിയ 18 കാര്‍ഡുകള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തും. പരിശോധനയില്‍ അനര്‍ഹരാണെന്ന് കണ്ടെത്തുന്ന കാര്‍ഡ് ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ അനര്‍ഹമായ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. 04829-231269, 9188527362, 9188527458, 9188527668, 9188527669, 9188527670