Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ വാര്‍ഷികം 2ന്
01/08/2018

വൈക്കം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ വാര്‍ഷികവും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇ.എന്‍ ഹര്‍ഷകുമാറിന് സ്വീകരണവും ഇന്ന് വൈക്കത്ത് നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി എ.എം ജാഫര്‍ഖാന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വൈക്കം ഗ്രാന്റ് മാസ് ആഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, യൂ.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍, അഡ്വ. ടോമി കല്ലാനി, അസോസിയേഷന്‍ സംസ്ഥാന നേതാക്കളായ ബി.മോഹനചന്ദ്രന്‍, കെ.എ മാത്യൂ, ഗിരിജ ജോജി, രഞ്ജു കെ മാത്യൂ, സതീഷ് ജോര്‍ജ്, ബോബിന്‍ വി.പി, റോജന്‍ മാത്യൂ, പി.വി അജയന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി പ്രകാശ് അദ്ധ്യക്ഷതനായിരിക്കും.